Uncategorized
രണ്ടാം ലോകമഹായുദ്ധ കാലത്തെ ബോംബ് കണ്ടെത്തി, നിർവീര്യമാക്കി വിദഗ്ധസംഘം, കണ്ടെത്തിയത് അസമിലെ ടിൻസുകിയ ജില്ലയിൽ നിന്ന്

മേഘാലയ: അസമിലെ ടിൻസുകിയ ജില്ലയിൽ നിർമ്മാണ പ്രവർത്തിക്കിടെ ബോംബ് കണ്ടെടുത്തു. ജില്ലയിലെ ലെഡോ-ലേഖാപാനി മേഖലയിൽ നിന്നാണ് രണ്ടാം ലോക മഹായുദ്ധ കാലത്തെ ബോംബ് കണ്ടെടുത്തത്. ഉടൻ തന്നെ സൈന്യത്തെ വിവരമറിയിക്കുകയും വിദഗ്ധ സംഘം സ്ഥലത്തെത്തി ബോംബ് സുരക്ഷിതമായി നിർവീര്യമാക്കുകയും ചെയ്തു. ബോംബ് പൊട്ടിത്തെറിച്ചിരുന്നെങ്കിൽ വലിയ നാശനഷ്ടങ്ങൾ സംഭവിക്കുമായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. രണ്ടാം ലോകമഹായുദ്ധകാലത്ത് സഖ്യകക്ഷികളുടെ പ്രധാന സൈനിക താവളങ്ങളിലൊന്നായിരുന്നു ടിൻസുകിയ. പ്രദേശത്ത് കൂടുതൽ സ്ഫോടക വസ്തുക്കളുണ്ടോ എന്ന് കണ്ടത്താൻ സൈന്യം പരിശോധന നടത്തിവരികയാണ്.




