Uncategorized

സിപിഎമ്മിൽ തെറ്റുതിരുത്തൽ നടപടികളിലേക്ക്; വിപുലീകൃത സംസ്ഥാന സമിതി കോഴിക്കോട്ട് ചേർന്നേക്കും, അന്തിമ തീരുമാനം ഇന്ന്

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോൽവിക്ക് ശേഷമുള്ള തെറ്റുതിരുത്തൽ നടപടികൾ ചർച്ച ചെയ്യാൻ വിപുലീകൃത സംസ്ഥാന സമിതി സെപ്ത്ബർ രണ്ടാം വാരത്തിൽ നടത്താൻ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ധാരണ. ഇന്നും നാളേയുമായി നടക്കുന്ന സംസ്ഥാന സമിതിയോഗം ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കും. സെപ്തംബർ 11, 12, 13 തീയതികളിൽ കോഴിക്കോട് വച്ച് നടത്താനാണ് നിലവിലെ ധാരണ.

സംസ്ഥാന സമിതി അംഗങ്ങളും ജില്ലാ സെക്രട്ടേറിയേറ്റ് അംഗങ്ങളും വർഗ ബഹുജന സംഘടനാ ഭാരവാഹികളെയുംപങ്കെടുപ്പിക്കാനാണ് ഇപ്പോഴത്തെ തീരുമാനം. ഏരിയ സെക്രട്ടറിമാർ പങ്കെടുക്കുന്ന കാര്യത്തിലും സംസ്ഥാന സമിതി തീരുമാനം എടുക്കും. തെരഞ്ഞടുപ്പ് തോൽവിയിലും സംഘടാ വീഴ്ചയിലും സംസ്ഥാന നേതൃത്വത്തിനെതിരെ കടുത്ത വിമർശനങ്ങളാണ് കേന്ദ്രകമ്മിറ്റി അവലോകന റിപ്പോർട്ടിൽ ഉള്ളത്. റിപ്പോർട്ട് സംസ്ഥാന സമിതി യോഗത്തിൽ അവതരിപ്പിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button