Uncategorized
ഗത്യന്തരമില്ലാതെ രാജി; ദേവസ്വം വകുപ്പിന്റെ സ്പെഷ്യൽ ഗവൺമെൻറ് പ്ലീഡറായി നിയമിക്കപ്പെട്ട അഡ്വ. കെ ബി പ്രദീപ് രാജിവയ്ക്കും

ദേവസ്വം വകുപ്പിന്റെ സ്പെഷ്യൽ ഗവൺമെൻറ് പ്ലീഡറായി നിയമിക്കപ്പെട്ട അഡ്വ. കെ ബി പ്രദീപിന്റ രാജി ആവശ്യപ്പെട്ട് മുഖ്യമന്ത്രി. ശബരിമല സ്വർണ്ണ മോഷണക്കേസിലെ പ്രതിസ്ഥാനത്തുള്ള സ്മാർട്ട് ക്രിയേഷൻസിന്റെ അഭിഭാഷകനാണ് പ്രദീപ്. പ്രദീപിനെ സർക്കാർ അഭിഭാഷകനായി നിയമിച്ചത് വിവാദമായിരുന്നു.വിവാദം ശക്തമായതോടെയാണ് മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടത്.അഡ്വ. കെ ബി പ്രദീപ് ഉടൻ രാജിവയ്ക്കും. നേരത്തെ ബന്ധു നിയമനവുമായി ബന്ധപ്പെട്ട് ബെന്നി തോമസ് രാജി വെച്ചിരുന്നു.




