Uncategorized
വിലങ്ങാട് പുഴയിൽ കാണാതായ യുപി സ്വദേശിക്കായി നാലാം ദിവസവും തിരച്ചിൽ

കോഴിക്കോട് വിലങ്ങാട് പുഴയിൽ കാണാതായ യുപി സ്വദേശിക്കായി നാലാം ദിവസവും മേഖലയിൽ തിരച്ചിൽ ആരംഭിച്ചു. കെ 9 സ്‌ക്വാഡിലെ ട്രാക്കർ ഡോഗിനെ എത്തിച്ചാണ് ഇന്ന് രാവിലെ തിരച്ചിൽ പുനഃരാരംഭിച്ചത്. ഞായറാഴ്ച്ചയാണ് ഉത്തർ പ്രദേശ് സ്വദേശി നിഗം കുമാറിനെ പുഴയിൽ കാണാതായത്.പുഴയിൽ കുളിക്കാനിറങ്ങിയപ്പോൾ ഒഴുക്കിൽപ്പെടുകയായിരുന്നു. വിലങ്ങാട് പുഴയുടെ ഭാഗമായ കുളിക്കാവിൽ ആയിരുന്നു സംഭവം. മൂന്നുപേരാണ് അപകടത്തിൽപ്പെട്ടത്. രണ്ടുപേരെ രക്ഷിച്ചെങ്കിലും ഒരാളെ കാണാതാവുകയായിരുന്നു.




