Uncategorized

ബന്ധുവിനൊപ്പം അമ്പലക്കുളത്തിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു

കണ്ണൂർ: ബന്ധുവിനൊപ്പം കുളിക്കാൻ ഇറങ്ങിയ യുവാവ് കണ്ണാടിപ്പറമ്പ് അമ്പലക്കുളത്തിൽ മുങ്ങി മരിച്ചു. ആലിൻ കീഴിൽ കൊട്ടാഞ്ചേരിയിലെ അജ്‌മൽ (28) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് 4 മണിയോടെയാണ് സംഭവം.

കുളികഴിഞ്ഞ് മടങ്ങുന്നതിനിടെ അബദ്ധത്തിൽ കാൽ വഴുതി കുളത്തിലേക്ക് തന്നെ വീഴുകയായിരുന്നു. യുവാവിന് നീന്താൻ നീന്തൽ വശമില്ലായിരുന്നു. അപകടം നടന്നയുടൻ തന്നെ നാട്ടുകാരും പഞ്ചായത്ത് ഭരണസമിതി അംഗങ്ങളും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കബറടക്കം വ്യാഴാഴ്‌ച നാറാത്ത് ജുമാമസ്‌ജിദിൽ നടക്കും. കമ്പിൽ അമീന കൂൾഹോം മുഹമ്മദ് കുഞ്ഞിയുടെയും അസ്‌മ ബീവിയുടെയും മകനാണ്. സഹോദരങ്ങൾ: അഫ്സൽ, അമീന(ഇരുവരും വിദ്യാർത്ഥികൾ).

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button