Uncategorized

പ്രതിരോധ നടപടിയിൽ വൻ വീഴ്ച; പത്തനംതിട്ടയിൽ വീണ്ടും ഷി​ഗെല്ല

പത്തനംതിട്ടയിൽ വീണ്ടും ഷി​ഗെല്ല. ആദ്യ കേസ് റിപ്പോർട്ട് ചെയ്ത ആറന്മുള എഴിക്കാട് ഉന്നതിയിലാണ് രണ്ടാമത്തെ കേസും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 8 വയസുകാരിക്ക് ആണ് രോഗബാധ. കുട്ടി കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. ഷി​ഗെല്ല ആദ്യം റിപ്പോർട്ട് ചെയ്ത സ്ഥലത്തുനിന്നാണ് ഇപ്പോഴും രോ​ഗവ്യാപനം ഉണ്ടായത്. ഇത് ആരോദ​ഗ്യവകുപ്പിന്റെ ​ഗുരുതര അനാസ്ഥയായാണ് കണക്കാക്കുന്നത്. കൃത്യമായ പ്രതിരോധ നടപടികൾ സ്വീകരിക്കാതെ വന്നതോടെയാണ് പത്തനംതിട്ടയിൽ പുതിയ കേസ് റിപ്പോർട്ട് ചെയ്യേണ്ടി വന്നത്.

പ്രധാന ലക്ഷണങ്ങൾ

കടുത്ത വയറിളക്കം (മലത്തിൽ രക്തമോ കഫമോ കാണപ്പെടാം)
ശക്തമായ വയറുവേദനയും മലബന്ധവും
ഉയർന്ന പനിഛർദ്ദി
കടുത്ത ക്ഷീണം

പകരുന്ന വഴികൾ

മലിനമായ വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയും രോഗബാധിതരുമായുള്ള നേരിട്ടുള്ള സമ്പർക്കത്തിലൂടെയും രോഗിയുടെ വിസർജ്ജ്യത്തിൽ സ്പർശിച്ച ശേഷം കൈകൾ കഴുകാതെ ഭക്ഷണം കഴിക്കുന്നതിലൂടെയും രോ​ഗം പകരാം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button