Uncategorized
കേളകത്ത് വീണ്ടും വന്യജീവി ആക്രമണം ആടിനെ കടിച്ചു കൊന്നു

കേളകം: മീശക്കവല കോറ ജംഗ്ഷനിലെ പ്ലാംതുണ്ടിയിൽ ശശിയുടെ ആടിനെ ഞായറാഴ്ച രാത്രി വന്യജീവി കടിച്ചു കൊന്നത്. മറ്റൊരു ആടിനെ വന്യജീവി കടിച്ചുകൊണ്ടുപോയതായും വീട്ടുകാർ പറഞ്ഞു. വെണ്ടേക്കും ചാലിൽ ഒരു ആടിനെയും പശുക്കുട്ടിയെയും ഞായാറാഴ്ച്‌ച പുലർച്ചെ വന്യജീവി കടിച്ചു കൊന്നിരുന്നു. വനംവകുപ്പിന്റെ പരിശോധനയിൽ അത് പുലിയുടെ ആക്രമണമാണെന്ന് സ്ഥിരീകരിച്ചിരുന്നു.




