Uncategorized

ഭിന്നശേഷിക്കാരിയായ 17കാരിക്ക് ക്രൂര മർദനം; ബഥാനിയ റിഹബിലിറ്റേഷൻ സെന്ററിന് എതിരെ പരാതി

തിരുവനന്തപുരം: ഭിന്നശേഷിക്കാരിയായ 17 വയസുകാരിക്ക് റിഹാബിലിറ്റേഷൻ സെന്ററിൽ ക്രൂര മർദനമെന്ന് പരാതി. ആലപ്പുഴ ആറാട്ടുപുഴ സ്വദേശിക്കാണ് മർദനമേറ്റത്. ബഥാനിയ റിഹബിലിറ്റേഷൻ സെന്ററിന് എതിരെയാണ് പരാതി.

അമ്മയെ ഫോണിൽ വിളിച്ചു നൽകണമെന്ന് ആവശ്യപ്പെട്ടതിന് കരണത്തടിക്കുകയും കൈകാലുകൾ കെട്ടിയിട്ട് ഉപദ്രവിക്കുകയും ചെയ്തതായാണ് പെൺകുട്ടി പറയുന്നത്. തല ചുറ്റി വീണ പെൺകുട്ടിയെ ചവിട്ടുപടിയിലൂടെ വലിച്ചിഴച്ചാണ് കൊണ്ടുപോയെന്നും ആരോപണമുണ്ട്. സംഭവത്തിൽ സിസ്റ്റർ ജിൻസിക്കും രണ്ടു ജീവനക്കാർക്കും എതിരെ പൊലീസ് കേസെടുത്തു. തൃക്കുന്നപ്പുഴ പൊലീസ് എഫ്ഐആറിട്ട കേസ് തിരുവനന്തപുരം മെഡിക്കൽ കോളേജ് സ്റ്റേഷന് കൈമാറി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button