Uncategorized

യുഡിഎഫ് സർക്കാരിന്റേത് ആർഎസ്എസ് പ്രീണനം, വന്ദേമാതരം സർക്കുലർ ഉടൻ പിൻവലിക്കണം, പിഎം ശ്രീയിലും വഖഫ് നിലപാടിലും വിമർശനവുമായി പിണറായി

മലപ്പുറം: യു ഡി എഫ് സർക്കാരിനും ആർ എസ് എസ് അജണ്ടകൾക്കും എതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ലോക കേരള സഭയെ പണ്ട് എതിർത്തവരാണ് ഇന്ന് കേരളത്തിൽ ഭരണത്തിൽ ഇരിക്കുന്നത്. നാടിന്റെ ആവശ്യങ്ങൾക്കായുള്ള ഇത്തരം പ്രവാസി പദ്ധതികളോട് ഇന്നത്തെ സർക്കാരിന്റെ സമീപനം എന്താകുമെന്ന് കണ്ടറിയണം. സംസ്ഥാന ബജറ്റിൽ പ്രവാസികളെ പൂർണ്ണമായും തഴയുകയാണുണ്ടായത്. പ്രവാസി പദ്ധതികളുടെ ഭാവി തുലാസിലായതോടെ പ്രവാസികൾ വലിയ ആശങ്കയിലാണെന്നും, എൽ ഡി എഫ് കാലത്തെ പദ്ധതികൾ വെട്ടിക്കുറച്ച സർക്കാരിന്റെ അനാവശ്യ പിടിവാശികളും സമീപനവും തിരുത്തണമെന്നും തിരൂരിൽ കേരള പ്രവാസി സംഘം പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവേ അദ്ദേഹം ആവശ്യപ്പെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button