Uncategorized
3,000 രൂപ നേരിട്ട്, 1300 രൂപ ഭാര്യയുടെ ഗൂഗിൾ പേ വഴി! കൈക്കൂലി വാങ്ങിയ ഹെൽത്ത് ഇൻസ്പെക്ടർ കുടുങ്ങി

മലപ്പുറം: മലപ്പുറം തിരൂരിൽ കൈക്കൂലി വാങ്ങിയ നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ അറസ്റ്റിലായി. തിരുവനന്തപുരം നെയ്യാറ്റിൻകര വഴുതൂർ സ്വദേശി വിനോദ് കുമാറിനെയാണ് വിജിലൻസ് അറസ്റ്റ് ചെയ്തത്. തിരൂർ നഗരസഭ ഹെൽത്ത് ഇൻസ്പെക്ടറായ വിനോദ് കുമാർ 4,300 രൂപയാണ് കൈക്കൂലി വാങ്ങിയത്.
ആയുർവേദിക് വെൽനസ് സെൻ്ററിന് ലൈസൻസ് അനുവദിക്കാനായിരുന്നു പ്രതി കൈക്കൂലി ആവശ്യപ്പെട്ടത്. 3,000 രൂപ നേരിട്ടും 1300 രൂപ ഭാര്യയുടെ ഗൂഗിൾ പേ വഴിയുമാണ് സ്വീകരിച്ചത്. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സതീഷ്, നഗരസഭയിലെ താൽക്കാലിക ജീവനക്കാരൻ ശിഹാബുദ്ധീൻ എന്നിവർ നേരത്തെ അറസ്റ്റിലായിരുന്നു.




