Uncategorized

കേളകം-മഞ്ഞളാംപു റം റോഡ് ദുരിതപാത യായി; കുഴികളും ക ട്ടിംഗുകളും യാത്രക്കാ ർക്ക് ഭീഷണി

കേളകം: കേളകം മുതൽ മഞ്ഞളാംപുറം വ രെയുള്ള റോഡിൻറെ ഇരുവശങ്ങളിലും രൂപ പ്പെട്ട വലിയ കുഴികളും അപകടകരമായ ക ട്ടിംഗുകളും കാരണം കാൽനടയാത്രക്കാരും വാഹനയാത്രക്കാരും ഒരുപോലെ ദുരിതം അ നുഭവിക്കുന്നു. റോഡിൻറെ പല ഭാഗങ്ങളിലും വശങ്ങൾ ഇടിഞ്ഞുതാഴ്ന്ന‌ നിലയിലായതിനാ ൽ യാത്ര അതീവ അപകടകരമായിരിക്കുക യാണ്.

ജലനിധിയുടെ പൈപ്പ് ഇടുന്നതിനായി കുഴിച്ച കുഴികൾ ശരിയായ രീതിയിൽ മൂടാത്തതും ഇതുവഴി മഴവെള്ളം കുത്തിയൊലിച്ച് ഒഴുകി യതുമാണ് ഇത്തരത്തിൽ കുഴികൾ രൂപപ്പെ ടാൻ കാരണം. റോഡിലൂടെ ദിവസേന സ്കൂ‌ൾ വിദ്യാർഥികളും തൊഴിലാളികളും ഉൾപ്പെടെ നൂറുകണക്കിന് ആളുകളാണ് സഞ്ചരിക്കു ന്നത്. എന്നാൽ, റോഡിൻറെ അരികുകളിലെ ആഴത്തിലുള്ള കുഴികൾ മൂലം വാഹനങ്ങൾ ക്ക് സുരക്ഷിതമായി സൈഡ് നൽകാൻപോ ലും കഴിയാത്ത സ്ഥിതിയാണ്.
എതിർദിശയിൽ വരുന്ന വാഹനങ്ങൾക്ക് വഴി മാറുന്നതിനിടെ അപകടസാധ്യതയും വർധിച്ചി ട്ടുണ്ട്. രാത്രികാലങ്ങളിൽ പ്രശ്‌നം കൂടുതൽ രൂക്ഷമാകുകയാണ്. ഇരുചക്ര വാഹനയാത്ര ക്കാർ ഭീതിയോടെയാണ് ഇതുവഴി യാത്ര ചെ യ്യുന്നത്. മഴക്കാലത്ത് കുഴികളിൽ വെള്ളം നി റയുന്നതോടെ അപകടസാധ്യത വീണ്ടും ഉയരുകയാണ്.

നിരവധി തവണ പരാതി നൽകിയിട്ടും പ്രശ്‌ന ത്തിന് ശാശ്വത പരിഹാരം കാണാൻ ബന്ധപ്പെ ട്ട അധികൃതർ തയാറായിട്ടില്ലെന്നാണ് നാട്ടുകാ രുടെ ആരോപണം. റോഡിൻറെ ഇരുവശങ്ങ ളും സംരക്ഷണഭിത്തിയോ അനുയോജ്യമായ ഫില്ലിംഗോ നടത്തി സുരക്ഷിതമാക്കണമെ ന്നും കുഴികൾ അടച്ച് ഗതാഗതയോഗ്യമാക്ക ണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. ജനങ്ങ ളുടെ ജീവനും സ്വത്തിനും ഭീഷണിയായ സാ ഹചര്യത്തിന് അടിയന്തര പരിഹാരം കാണാൻ പൊതുമരാമത്ത് വകുപ്പ് ഇടപെടണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button