Uncategorized

കേരള രാഷ്ട്രീയത്തിൽ ഇടതുപാർട്ടികളുടെ മറ്റൊരു ലയന സാധ്യത; പി.കെ. ശശിയുടെ ഡിഎംഎഫ് സിഎംപിയിലേക്ക്, സി.പി. ജോൺ പങ്കെടുക്കുന്ന യോ​ഗം പാലക്കാട് നടക്കും

പാലക്കാട്: പാലക്കാട്ട് സിപിഎമ്മിൽ നിന്ന് പുറത്താക്കിയ പി.കെ. ശശിയുടെ പാർട്ടിയായ ഡിഎംഎഫ് സിഎംപിയിൽ ലയിക്കുകയോ ഒരുമിച്ച് നിൽക്കുകയോ ചെയ്തേക്കും. ഇത് സംബന്ധിച്ച ചർച്ചകൾ അവസാനഘട്ടത്തിലെന്ന് പി.കെ. ശശി പറഞ്ഞു. മന്ത്രി സി.പി. ജോൺ പങ്കെടുക്കുന്ന യോഗം ഉടൻ പാലക്കാട് ചേരും. സിഎംപിയിൽ ലയിക്കണോ ഒരുമിച്ച് നിൽക്കണോ എന്ന് ആലോചിക്കുന്നതായി ശശി പറഞ്ഞു. സിപിഎമ്മിൽ നിന്ന് പുറത്താക്കപ്പെട്ട ശശി, ഇത്തവണ ഒറ്റപ്പാലത്തെ യുഡിഎഫ് പിന്തുണയോടെ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. കഴിഞ്ഞ മാസം പാലക്കാട്ടെ തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ പി.കെ. ശശിയുടെ ഡിഎംഎഫിൽ ചേർന്നിരുന്നു. 800 ഓളം പ്രവർത്തകരാണ് ഡിഎംഎഫിന്റെ ഭാഗമായത്. പാലക്കാട്ടെ സിപിഎമ്മിലെ തർക്കത്തെ തുടർന്ന് ജില്ലാ നേതൃത്വത്തോട് കലഹിച്ച് പാർട്ടി വിട്ടവരെ കൂടെ കൂട്ടാനും നീക്കം നടന്നിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button