Uncategorized

പാലക്കാട് സിപിഐഎം പാര്‍ട്ടി ഓഫീസുകള്‍ക്ക് ജപ്തി നോട്ടീസ്, രണ്ട് ലോക്കല്‍ കമ്മിറ്റി ഓഫീസുകള്‍ക്കെതിരെയാണ് നടപടി

പാലക്കാട്: സിപിഐഎം പാര്‍ട്ടി ഓഫീസുകള്‍ക്ക് ജപ്തി നോട്ടീസ്. മൂന്നുവര്‍ഷത്തിലധികമായി നികുതി അടക്കാത്തതിനെ തുടര്‍ന്നാണ് സിപിഐഎം പാര്‍ട്ടി ഓഫീസുകള്‍ക്കെതിരേ റവന്യൂ റിക്കവറി നടപടിയെടുത്തത്. പാലക്കാട് ഷൊര്‍ണൂര്‍ നഗരസഭയുടേതാണ് നടപടി.

കുളപ്പുള്ളി, ഷൊര്‍ണൂര്‍ ലോക്കല്‍ കമ്മിറ്റി ഓഫീസുകള്‍ക്കെതിരെയാണ് നടപടി. കുളപ്പുള്ളി പാര്‍ട്ടി ഓഫീസ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ നികുതിക്കുടിശ്ശിക മുക്കാല്‍ ലക്ഷത്തോളവും ഷൊര്‍ണൂരിലേത് കാല്‍ലക്ഷത്തോളവുമുണ്ട്.

പതിറ്റാണ്ടുകളായി സിപിഐഎം ഭരിക്കുന്ന നഗരസഭ കഴിഞ്ഞവര്‍ഷം സംസ്ഥാനത്ത് നികുതി പിരിവില്‍ ഒന്നാമതെത്തിയിരുന്നു. എന്നാല്‍, നൂറുശതമാനത്തില്‍ ഉള്‍പ്പെടാതിരുന്നത് സിപിഐഎം പാര്‍ട്ടി ഓഫീസുകളുടെ കൂടി നികുതി കുടിശ്ശികയായതോടെയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button