Uncategorized
കശുവണ്ടി കോർപറേഷൻ അഴിമതി കേസ്; അപ്പീലുമായി വ്യവാസായ പ്രിൻസിപ്പൽ സെക്രട്ടറി

കശുവണ്ടി കോർപറേഷൻ അഴിമതി കേസിൽ അപ്പീലുമായി വ്യവാസായ പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷ്. പ്രോസിക്യൂഷൻ അനുമതി നിഷേധിച്ച സർക്കാർ ഉത്തരവ് റദ്ദ് ചെയ്ത സിംഗിൾ ബെഞ്ച് ഉത്തരവും, കോടതിയലക്ഷ്യം നിലനിൽക്കുമെന്ന ഉത്തരവും ചോദ്യം ചെയ്താണ് അപ്പീൽ നൽകിയിരിക്കുന്നത്. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിലാണ് അപ്പീൽ ഫയൽ ചെയ്തിരിക്കുന്നത്ഐഎൻടിയുസി പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ അടക്കമുള്ള പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാനാണ് സിബിഐ അനുമതി തേടിയത്. അഴിമതി നിരോധന നിയമം കൂടെ ചേർത്താൽ മാത്രമേ പ്രോസിക്യൂഷൻ നടപടിയിലേക്ക് കടക്കാൻ കഴിയുകയുള്ളൂ. കശുവണ്ടി കോർപ്പറേഷൻ അഴിമതി കേസിൽ ഇടത് സർക്കാർ അഴിമതിക്കാരെ സംരക്ഷിക്കുന്നതായി ആക്ഷേപം ഉയർന്നിരുന്നു.




