Uncategorized
കണ്ണൂരിൽ ശക്തമായ മഴ; മതിലും കെട്ടിട വും തകർന്നുവീണു

കണ്ണൂർ: റെഡ് അലർട്ട് പ്രഖ്യാപിച്ച കണ്ണൂരിൽ രാവിലെ മുതൽ ശക്തമായ മഴ തുടരുകയാ ണ്. ജില്ലയുടെ മിക്ക ഭാഗങ്ങളിലും കനത്ത മ ഴ പെയ്യുകയാണ്. പലയിടത്തും നാശനഷ്ടങ്ങ ളും അപകടസംഭവങ്ങളും റിപ്പോർട്ട് ചെയ്തി ട്ടുണ്ട്.
പയ്യാമ്പലം ബീച്ച് മേഖലയിൽ ശക്തമായ തിര മാലയെ തുടർന്ന് കടൽ കാണാനെത്തിയ സ ഞ്ചാരികളെ ഒഴിപ്പിച്ചു. തളാപ്പിൽ കെട്ടിടം ഇടി ഞ്ഞുവീണു. പഴയ കെട്ടിടത്തിൻറെ മേൽക്കൂ രയുൾപ്പെടെ ഇടിഞ്ഞ് റോഡിലേക്ക് വീഴുക യായിരുന്നു. ആർക്കും പരിക്കില്ല.
കണ്ണൂരിലെ ബല്ലാർഡ് റോഡിലും സമീപത്തെ കടകളിലും വെള്ളം കയറി. ഓടകൾ നിറ ഞ്ഞുകവിഞ്ഞു. ശക്തമായ മഴയിൽ നഗര ത്തിൽ പലയിടത്തും വെള്ളക്കെട്ട് തുടരുന്ന സ്ഥിതിയാണുള്ളത്.




