Uncategorized

500ലേറെ മലയാള സിനിമകളിൽ വേഷമിട്ടു, ഏറെയും പൊലീസ്, ‘എസ്ഐ’ രാജശേഖരൻ നായർ അന്തരിച്ചു‌‌, സംസ്കാരം ഇന്ന്

കോട്ടയം: മലയാള സിനിമയിൽ പോലീസ് സിനിമകളിലൂടെ ശ്രദ്ധേയനായ സി രാജശേഖരൻ നായർ അന്തരിച്ചു. കോട്ടയം ചിങ്ങവനം സ്വദേശിയാണ്. ജോഷിയുടെയും തമ്പി കണ്ണന്താനത്തിന്റെയും സിനിമകളിൽ സ്ഥിരം സാന്നിധ്യമായിരുന്നു. രാജാവിന്റെ മകൻ, സന്ദർഭം, മുദ്ര, നായർസാബ്, താപ്പാന തുടങ്ങി 500 ഓളം സിനിമകളിൽ അഭിനയിച്ചു. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് ചിങ്ങവനത്തെ വീട്ടുവളപ്പിൽ സംസ്കാരം നടക്കും.കൂടുതൽ എസ്.ഐ.വേഷങ്ങൾ ചെയ്ത നടനായതുകൊണ്ട് ‘എസ്.ഐ. രാജശേഖരൻ’ എന്നാണ് സിനിമാ മേഖലയിൽ അറിയപ്പെട്ടിരുന്നത്. സംവിധായകൻ ജോഷിയുടെ സിനിമകളിലെ സ്ഥിരം സാന്നിധ്യമായിരുന്നു. രാജാവിന്റെ മകൻ, വഴിയോരക്കാഴ്ചകൾ, മുദ്ര, നായർസാബ്, സേതുരാമയ്യർ സിബിഐ, നമ്പർ 20 മദ്രാസ് മെയിൽ, താപ്പാന തുടങ്ങിയവാണ് പ്രധാന ചിത്രങ്ങൾ. നിരവധി സീരിയലുകളിലും വേഷമിട്ടു. കോട്ടയം ചിങ്ങവനത്തായിരുന്നു താമസം. ഭാര്യ: അജിതകുമാരി. മക്കൾ: അനുഷാ ദീപു (ദുബായ്), അർച്ചനാ രാജശേഖരൻനായർ (അബുദാബി). മരുമകൻ: എസ്. ദീപു (ദുബായ്).

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button