Uncategorized
ഇരിട്ടിയിൽ ഇരുചക്ര വാഹനമിടിച്ച് വയോധികന് ദാരുണാന്ത്യം

ഇരിട്ടി: റോഡ് മുറിച്ചു കടക്കുന്നതിനിടെ ഇരുചക്ര വാഹനമിടിച്ച് വയോധികന് ദാരുണാന്ത്യം. വള്ളിത്തോട് സ്വദേശിയും ഇരിട്ടിയിലെ പഴയകാല തയ്യൽ തൊഴിലാളിയുമായ രാജനാണ് മരിച്ചത്. ഇരിട്ടി- കൂട്ടുപുഴ റോഡിൽ കുന്നോത്ത് വച്ച് ഇന്നലെ(തിങ്കളാഴ്ച ) രാത്രി 9മണിയോടെ ആയിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ രാജനെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.




