Uncategorized

നിയമസഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്ക് കടന്ന് ബിജെപി; നേതാക്കള്‍ക്ക് സംസ്ഥാനങ്ങളുടെ ചുമതല നല്‍കി

ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്ക് കടന്ന് ബിജെപി. നേതാക്കള്‍ക്ക് സംസ്ഥാനങ്ങളുടെ ചുമതല നല്‍കി ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബീന്‍. രാജ്യസഭാ എംപി വിനോദ് താവ്‌ഡേയ്ക്ക് ഉത്തര്‍പ്രദേശിന്റെയും രാജ്യസഭാ എംപിയും പുതുതായി ദേശീയ സെക്രട്ടറിയുമായ സതീഷ് പൂനിയയ്ക്ക് പഞ്ചാബിന്റെയും രാജ്യസഭാ എംപി തരുണ്‍ ചുഗിന് ഗുജറാത്തിന്റെയും ചുമതല നല്‍കിയിട്ടുണ്ട്. ചുമതലയേല്‍പ്പിച്ച് കൊണ്ടുള്ള സര്‍ക്കുലര്‍ ബിജെപി പുറത്തിറക്കി.

‘ഈ ചുമതലകള്‍ ഉടന്‍ തന്നെ പ്രാബല്യത്തില്‍ വരും. മറ്റ് സംസ്ഥാനങ്ങളിലെ ചുമതലകള്‍ യഥാസമയം വരും. അതുവരെ നിലവില്‍ പ്രഭാരി ക്രമീകരണങ്ങള്‍ തുടരും’, ബിജെപി പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. അടുത്ത വര്‍ഷത്തെ തെരഞ്ഞെടുപ്പിനെ മുന്‍നിര്‍ത്തിയാണ് ചുമതലകള്‍ കൈമാറിയതെന്നാണ് അടുത്ത ബിജെപി വൃത്തങ്ങള്‍ പറയുന്നത്. അതേസമയം കഴിഞ്ഞ ദിവസം ബിജെപി ദേശീയ നേതൃത്വത്തില്‍ വന്‍ അഴിച്ചുപണി നടത്തിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button