Uncategorized

കൊട്ടിയൂർ പഞ്ചായത്ത് തല പ്രവേശനോത്സവം തലക്കാണി ഗവൺമെന്റ് യു.പി സ്കൂളിൽ നടന്നു.

കൊട്ടിയൂർ പഞ്ചായത്ത്തല പ്രവേശനോത്സവം തലക്കാണി ഗവ.യു.പി സ്കൂളിൽ നടന്നു. പഞ്ചായത്ത് പ്രസിഡണ്ട് സിസിലി കണ്ണന്താനം ഉദ്ഘാടനം ചെയ്തു.വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജിൻസി തോമസ് അധ്യക്ഷയായി. പഞ്ചായത്ത് മെമ്പർ ജിസ്ന ജേക്കബ് സമ്മാനങ്ങൾ വിതരണം ചെയ്തു. പി ടി എ പ്രസിഡണ്ട് ഷിജു എം.ജി, എസ് എം സി ചെയർമാൻ ജിജോ അറക്കൽ, എം പി ടി എ പ്രസിഡണ്ട് സുമിത പ്രജിത്ത്, ജോളി സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു. ഹെഡ്മാസ്റ്റർ സുനിൽ കുമാർ എം.വി സ്വാഗതവും ഷിൻ്റോ കെ സി നന്ദിയും പറഞ്ഞു. നവാഗതരെ മധുരപലഹാരം നൽകി പഞ്ചായത്ത് പ്രസിഡണ്ട് സ്വീകരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button