Uncategorized

ഇടുക്കിയിൽ സാഹസിക വിനോദ കേന്ദ്രത്തിൽ അപകടം; ഇരുമ്പ് വടത്തിൻ്റെ ഇടയിൽപ്പെട്ട് യുവതിയുടെ കൈ വിരൽ അറ്റു

ഇടുക്കി: ഇടുക്കിയിൽ സാഹസിക വിനോദ കേന്ദ്രത്തിൽ അപകടം. ഇരുമ്പ് വടത്തിൻ്റെ ഇടയിൽ കൈ കുരുങ്ങി യുവതിയുടെ വിരൽ അറ്റു. ചെന്നൈ സ്വദേശി ഷർമിള ബാബുവിൻ്റെ കൈവിരലാണ് അറ്റത്. പോത്തുപാറയിലെ റെയിൻബോ അഡ്വഞ്ചർ പാർക്കിലാണ് സംഭവമുണ്ടായത്.

പാർക്കിലെ ചില റൈഡുകൾ പ്രവർത്തിക്കുന്നത് അനുമതിയില്ലാതെ ആണെന്ന് വെള്ളത്തൂവൽ പഞ്ചായത്ത് അറിയിച്ചിട്ടുണ്ട്. എന്നാൽ അനുമതിക്കായി ശ്രമം തുടരുന്നതിനിടെയാണ് അപകടം നടന്നതെന്നാണ് പാർക്ക് ഉടമ പറയുന്നത്. പാർക്കിന് പ്രവർത്തനാനുമതി ഉണ്ടോ എന്ന കാര്യം പരിശോധിക്കാൻ ജില്ലാ അഡ്വഞ്ചർ ടൂറിസം ഡിപ്പാർട്ട്മെൻ്റ് നിർദേശം നൽകിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button