Uncategorized

വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പട്രോളിങ് നടത്തുന്നതിനിടെ ഈച്ചകൾ കൂട്ടമായി പറക്കുന്നത് കണ്ട് പരിശോധന, വനത്തിനുള്ളിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി

കൊല്ലം: കുളത്തുപ്പുഴ വനത്തിനുള്ളില്‍ വീണ്ടും മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി. ആമക്കുളം പെരുമ്പടപ്പുപച്ച വനത്തിനുള്ളിലാണ് മരത്തില്‍ തൂങ്ങിയ നിലയില്‍ തലയോട്ടിയും മരത്തിന് താഴെ ഉടലിന്റെ ഭാഗവും കണ്ടെത്തിയത്. 60 വയസ്സ് തോന്നിക്കുന്ന ആളുടെ അസ്ഥികൂടമാണ് കണ്ടെത്തിയത്വനം വകുപ്പ് ഉദ്യോഗസ്ഥർ വനത്തിനുള്ളിൽ പരിശോധന നടത്തവേ ഈച്ചകൾ കൂട്ടമായി പറക്കുന്നത് കണ്ട് പരിശോധന നടത്തിയപ്പോഴാണ് അസ്ഥികൂടം കണ്ടെത്തിയത്. തൂങ്ങിമരിച്ചതാകാമെന്നും മൃതദേഹം അഴുകിയപ്പോൾ തലയോട്ടി ഒഴികെ മറ്റു ഭാഗങ്ങൾ മരത്തിന്റെ ചുവട്ടിൽ വീണതാകാമെന്നുമാണ് അനുമാനിക്കുന്നത്.
പിന്നീട് മൃഗങ്ങൾ വലിച്ച് തൊട്ടടുത്തുള്ള സ്ഥലങ്ങളിൽ കൊണ്ടിട്ടതാകാമെന്നും കരുതുന്നു. ആറുമാസത്തോളം പഴക്കമുണ്ട്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഫോറന്‍സിക് വിഭാഗം ഉദ്യോഗസ്ഥരും സ്ഥലത്തെത്തി തെളിവെടുത്തു. ആറു മാസങ്ങൾക്ക് മുമ്പേ കാണാതായ ആളുടെ അസ്ഥികൂടമാണെന്നാണ് പൊലീസ് സംശയിക്കുന്നത്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button