ഫിഷറീസ് ലീഗിന് തന്നെ; വൈദ്യുതി സണ്ണി ജോസഫിന്; റവന്യു എ.പി.അനിൽകുമാറിന്

യുഡിഎഫ് സർക്കാരിലെ മന്ത്രിമാരുടെ വകുപ്പുകളായി. വകുപ്പു വിഭജനം പൂർത്തിയാക്കി മന്ത്രിമാരുടെ പട്ടിക മുഖ്യമന്ത്രി വി.ഡി. സതീശൻ ലോക്ഭവന് കൈമാറി. തർക്കമുണ്ടായിരുന്ന ഫിഷറീസ് വകുപ്പ് ലീഗിന് തന്നെ നൽകി. വി.ഇ.അബ്ദുൽ ഗഫൂറാണ് ഫിഷറീസ് മന്ത്രി. വി.ഡി.സതീശൻ – ധനം, നിയമം, പൊതുഭരണം, തുറമുഖം. പി.കെ.കുഞ്ഞാലിക്കുട്ടി- ഐടി, വ്യവസായം, രമേശ് ചെന്നിത്തല-ആഭ്യന്തരം, വിജിലൻസ്. സണ്ണി ജോസഫിന് വൈദ്യുതി വകുപ്പ് നൽകി.
റവന്യു വകുപ്പ് എ.പി.അനിൽകുമാറിന്. കെ.മുരളീധരന് ആരോഗ്യവും ദേവസ്വം വകുപ്പും. പി.സി.വിഷ്‌ണുനാഥിന് ടൂറിസവും സാംസ്‌കാരികവും, കെ.എം.ഷാജിക്ക് തദ്ദേശം, ബിന്ദു കൃഷ്ണയ്ക്ക് തൊഴിൽ വകുപ്പ്, ഭക്ഷ്യ, പൊതുവിതരണ വകുപ്പ് അനൂപ് ജേക്കബിന്, കൃഷിവകുപ്പ് ടി.സിദ്ദിഖിന്. റോജി എം.ജോൺ ഉന്നത വിദ്യാഭ്യാസം,എം.ലിജു-എക്സൈസ്, സഹകരണം. സിപി.ജോൺ-ഗതാഗതം, മോൻസ് ജോസഫ്-ജലവിഭവം, പി.കെ.ബഷീർ-പൊതുമരാമത്ത്, എൻ.ഷംസുദീൻ -പൊതു വിദ്യാഭ്യാസം, ന്യൂനപക്ഷ ക്ഷേമം, ഹജ്ജ്
അതേസമയം, അമ്പലപ്പുഴ എംഎൽഎ ജി. സുധാകരൻ പ്രോടെം സ്‌പീക്കറായി സത്യപ്രതിജ്ഞ ചെയ്തു. ആദ്യ നിയമസഭാംഗമായും തുടർന്ന പ്രോടെം സ്പീക്കറായിട്ടുമാണ് സത്യപ്രതിജ്‌ഞ ചെയ്‌തതത്. ലോക്‌ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി വി.ഡി.സതീശനും മന്ത്രിമാരും സത്യപ്രതിജ്‌ഞ ചടങ്ങിൽ പങ്കെടുത്തു. നാളെ നടക്കുന്ന ചടങ്ങിൽ പ്രോടെം സ്പീക്കർ ജി സുധാകരൻ എംഎൽഎമാരെ സത്യപ്രതിജ്‌ഞ ചെയ്യിക്കും. മറ്റന്നാൾ നടക്കുന്നസ്പീക്കർ തിരഞ്ഞെടുപ്പും ജി.സുധാകരൻറെ നേതൃത്വത്തിലാണ്.




