Uncategorized

ഹോര്‍മൂസ് കടലിടുക്കില്‍ യുഎഇ കപ്പലുകള്‍ക്ക് നേരെ ഇറാന്‍ ആക്രമണം; ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു

ഹോര്‍മൂസ് കടലിടുക്കില്‍ യുഎഇ കപ്പലുകള്‍ക്ക് നേരെയുള്ള ഇറാന്റെ ആക്രമണം. ആക്രമണത്തില്‍ ഒരു ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു. എട്ട് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. പരുക്കേറ്റവരില്‍ ആറ് പേര്‍ ഇന്ത്യക്കാരാണ്. രണ്ട് പേര്‍ ഉക്രേനിയന്‍ പൗരന്മാര്‍ക്കും പരുക്കേറ്റു. രണ്ട് എണ്ണ ടാങ്കറുകള്‍ക്ക് നേരെയാണ് ആക്രമണം നടന്നത്. മൊംബാസ, അല്‍ ബഹിയ എന്നീ കപ്പലുകളാണ് ആക്രമിക്കപ്പെട്ടത്.

യുഎഇ പ്രതിരോധമന്ത്രാലയം ആക്രമണത്തെ ശക്തമായി അപലപിച്ചു. അന്താരാഷ്ട്ര നിയമങ്ങളുടെ ഗുരുതരമായ ലംഘനവും വ്യക്തമായ ലംഘനവുമാണ് ആക്രമണമെന്ന് മന്ത്രാലയം പ്രതികരിച്ചു. മേഖലയുടെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഭീഷണിയെന്നും പ്രതികരണമുണ്ട്.

ബഹ്റൈനില്‍ പുലര്‍ച്ചെ ആക്രമണശ്രമം ഉണ്ടായി. രണ്ട് തവണ അപായ സൈറണ്‍ മുഴങ്ങി.അതേസമയം, ഹോര്‍മുസിന്റെ നിയന്ത്രണം അമേരിക്ക ചിലപ്പോള്‍ പൂര്‍ണമായും ഏറ്റെടുത്തേക്കുമെന്ന് ട്രംപ് പ്രതികരിച്ചിരുന്നു. ഹോര്‍മുസില്‍ സുരക്ഷ ഉറപ്പാക്കുന്നതിന് 20 ശതമാനം ഫീസ് ഈടാക്കുമെന്നും ട്രംപ് ആവര്‍ത്തിച്ചു. ഫോക്സ് ന്യൂസിനോടാണ് ട്രംപിന്റെ പ്രതികരണം.

ഹോര്‍മുസ് ഫീസ് വിഷയത്തില്‍ ട്രംപിനെ പരിഹസിച്ച് ഇറാന്‍ രംഗത്തെത്തി. ഹോര്‍മുസില്‍ കപ്പലുകള്‍ക്ക് സുരക്ഷ ഉറപ്പാക്കുന്നതിനായി ട്രംപ് പ്രഖ്യാപിച്ച 20 ശതമാനം ഫീസ് കൂടുതലാണെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അര്ഗചിയുടെ പരിഹാസം. അതിനേക്കാള്‍ കുറഞ്ഞ നിരക്കില്‍ ഇറാന്‍ സുരക്ഷ ഉറപ്പാക്കാമെന്നും അര്ഗചി ഹോര്‍മുസിന്റെ യഥാര്‍ഥ കാവല്‍ക്കാര്‍ ഇറാനെന്ന് വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി പ്രഖ്യാപിച്ചു. ഹോര്‍മുസിന്റെ കാവല്‍ മാലാഖ അമേരിക്കയാണെന്ന് ട്രംപ് ഇന്നലെ ട്രൂത്ത് സോഷ്യലില്‍ പറഞ്ഞിരുന്നു.

ഹോര്‍മുസില്‍ വീണ്ടും അമേരിക്ക നാവിക ഉപരോധം പ്രഖ്യാപിച്ചു. ഇന്ത്യന്‍ സമയം നാളെ പുലര്‍ച്ചെ ഒന്നര മുതല്‍ ഉപരോധം നിലവില്‍ വരുമെന്ന് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു. ജൂണ്‍ 18ന് പിന്‍വലിച്ച ഉപരോധമാണ് അമേരിക്ക പുനഃസ്ഥാപിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button