Uncategorized

സ്‌കൂള്‍ തുറക്കാന്‍ ആഴ്ചകള്‍ മാത്രം; അധ്യാപകരുടെ പരിശീലനം അനിശ്ചിതത്വത്തില്‍

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറക്കാന്‍ ആഴ്ചകള്‍ മാത്രം ബാക്കി നില്‍ക്കെ അധ്യാപകരുടെ പരിശീലനം അനിശ്ചിതത്വത്തില്‍. ഈ മാസം ആദ്യവാരം ആരംഭിക്കേണ്ട പരിശീലന ക്ലാസുകള്‍ ഒരാഴ്ച കൂടി വൈകുമെന്നാണ് വിവരം. തെരഞ്ഞെടുപ്പിന് തുടര്‍ന്നാണ് കാലതാമസം ഉണ്ടായതെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ വിശദീകരണം.

ജൂണ്‍ ഒന്നിനാണ് ഇത്തവണ സംസ്ഥാന വ്യാപകമായി സ്‌കൂളുകള്‍ തുറക്കുന്നത്. ഇതിനു മുന്‍പ് മൂന്നു ഘട്ടമായി അധ്യാപകരുടെ പരിശീലന ക്ലാസുകള്‍ പൂര്‍ത്തീകരിക്കണം. സാധാരണഗതിയില്‍ മെയ് മാസം ആദ്യവാരമാണ് പരിശീലനം ആരംഭിക്കുക. എന്നാല്‍ മാസം തുടങ്ങി ആദ്യവാരം പിന്നിട്ടിട്ടും അധ്യാപകര്‍ക്ക് പരിശീലനം ആരംഭിക്കുകയോ എന്ന് തുടങ്ങുമെന്ന് അറിയിപ്പ് നല്‍കുകയോ ചെയ്തിട്ടില്ല.
കഴിഞ്ഞദിവസം വിഷയവുമായി ബന്ധപ്പെട്ട് വകുപ്പ് സെക്രട്ടറി ഉന്നതല യോഗം വിളിച്ചുചേര്‍ത്തെങ്കിലും പരിശീലന തീയതി നിശ്ചയിച്ചില്ല. മാനദണ്ഡങ്ങള്‍ തീരുമാനിക്കാത്തതോടെ അടുത്ത ആഴ്ചയും പരിശീലനം ആരംഭിക്കാനാകില്ലെന്നാണ് വിവരം. സ്‌കൂള്‍ തുറക്കുന്നതിന് ഒരാഴ്ച മുമ്പ് പരിശീലനം ആരംഭിച്ചാല്‍ അധ്യയന വര്‍ഷാരംഭത്തില്‍ അധ്യാപകര്‍ തിരക്കിലാകും.മന്ത്രി ഇല്ലെങ്കിലും വകുപ്പ് സെക്രട്ടറിക്കും വിദ്യാഭ്യാസ ഡയറക്ടര്‍ക്കും തീരുമാനിക്കാവുന്ന വിഷയത്തിലാണ് അനിശ്ചിതത്വം തുടരുന്നത്. തെരഞ്ഞെടുപ്പ് ഡ്യൂട്ടി മൂലംഅധ്യാപകരെ പരിശീലനത്തിന് തെരഞ്ഞെടുക്കാന്‍ കഴിയാത്തതാണ് കാലതാമസത്തിന് കാരണം എന്നാണ്വിദ്യാഭ്യാസ വകുപ്പിന്റെ വാദം. പുതിയ സര്‍ക്കാര്‍ ചുമതലയേറ്റ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന്സമയമെടുത്താല്‍ അധ്യാപക പരിശീലനം കൂടുതല്‍ വൈകാനാണ് സാധ്യത.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button