Uncategorized

സൗജന്യയാത്രയ്ക്ക് റെഡിയായിക്കോ…; സ്ത്രീ യാത്രക്കാരുടെ കണക്കെടുപ്പ് തുടങ്ങി കെഎസ്ആര്‍ടിസി

തിരുവനന്തപുരം: സ്ത്രീകൾക്ക് സൗജന്യ യാത്ര എന്ന പ്രഖ്യാപനത്തിന് പിന്നാലെ പുതിയ നീക്കവുമായി കെഎസ്ആർടിസി. ജെൻഡർ ടിക്കറ്റിങ് നടപ്പാക്കുന്നതിന്റെ ഭാഗമായി കണക്കെടുപ്പ് തുടങ്ങി. യാത്രക്കാരുടെ ജെൻഡർ രേഖപ്പെടുത്താനാണ് കെഎസ്ആർടിസിക്ക് നിർദേശം. കെഎസ്ആർടിസിയിൽ സൗജന്യ യാത്ര എന്ന കോൺഗ്രസ് പ്രഖ്യാപനത്തിന് പിന്നാലെയാണ് നടപടി.

കണക്കെടുക്കുന്നതിനായി ടിക്കറ്റ് മെഷീനിൽ പുതിയതായി ഒരു ഓപ്ഷൻ നൽകിയിട്ടുണ്ട്. ഇതിലൂടെ ടിക്കറ്റ് എടുക്കുമ്പോൾ തന്നെ സ്ത്രീയാണോ പുരുഷനാണോ എന്ന് രേഖപ്പെടുത്താൻ സാധിക്കും. കെഎസ്ആർടിസിയിൽ യാത്ര ചെയ്യുന്ന സ്ത്രീകളുടെ എണ്ണം ഈ ടിക്കറ്റിങ്ങിലൂടെ മനസിലാക്കാൻ സാധിക്കും. ഇത്തരത്തിൽ കെഎസ്ആർടിസി പ്രതിദിന സ്ത്രീ യാത്രക്കാരുടെ കണക്ക് എടുക്കുന്നുണ്ട്. ഈ കണക്കെടുക്കുന്നതിലൂടെ കൃത്യമായ പദ്ധതി രൂപീകരിക്കാൻ കോൺഗ്രസിന് സാധിക്കും. പ്രത്യേക പാക്കേജ് അനുവദിക്കുന്നതിനും, ഇതിനുവേണ്ടി എത്ര പണം ചെലവഴിക്കണമെന്നുമുള്ള തുടങ്ങിയ കാര്യങ്ങൾ ഇതിലൂടെ മനസിലാക്കാനായേക്കും.

ഇന്ദിരാ ഗ്യാരന്‍റി എന്ന പേരിൽ കോൺഗ്രസ് അവതരിപ്പിച്ച അഞ്ച് ഗ്യാരണ്ടികളിൽ ഒന്നായിരുന്നു സ്ത്രീകൾക്ക് കെഎസ്ആർടിസിയിലെ സൗജന്യ യാത്ര. യുഡിഎഫ് ഭരണം ഉറപ്പിച്ചതിനു തൊട്ടു പിന്നാലെ നിരവധി സ്ത്രീകളാണ് കെഎസ്ആർടി‍സിയിൽ സൗജന്യമായി യാത്ര ചെയ്യുന്നതിനെക്കുറിച്ചുള്ള പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button