തീരാതെ കോൺഗ്രസിലെ മുഖ്യമന്ത്രി തർക്കം; നേതാക്കളെ അടിയന്തരമായി ദില്ലിയിലേക്ക് വിളിച്ചു ഹൈകമാൻഡ്

കേരളത്തിന്റെ മുഖ്യമന്ത്രി ആരെന്നറിയാൻ കോൺഗ്രസ് പ്രവർത്തകരും കേരള ജനതയും ഇനിയും കാത്തിരിക്കേണ്ടി വരും.മൂന്ന് ദിവസം മുൻപ് ഇനി ചർച്ചകൾ ഇല്ലെന്നും പ്രഖ്യാപനം മാത്രമേ ഒള്ളു എന്നും പറഞ്ഞ ഹൈക്കമാൻഡ് തർക്കം രൂക്ഷമായി തുടരുന്നതിനിടെ കോൺഗ്രസ് നേതാക്കളെ കൂട്ടത്തോടെ ദില്ലിയിലേക്ക് വിളിച്ചിട്ടുണ്ട്. കെ മുരളീധരൻ, വിഎം സുധീരൻ, എം എം ഹസൻ, കെ സുധാകരൻ ഉൾപ്പെടെ കെപിസിസി മുൻ അധ്യക്ഷന്മാരെയും, മുതിർന്ന നേതാക്കളെയും വിളിപ്പിച്ചിട്ടുണ്ട്.
എ പി അനിൽകുമാർ, ഷാഫി പറമ്പിൽ, പി സി വിഷ്ണുനാഥ് എന്നിവരെയും മുതിർന്ന നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണനെയും വിളിച്ചിട്ടുണ്ട്. ദില്ലിയിലേക്ക് ഇല്ലെന്നും ഫോണിൽ അഭിപ്രായം നൽകാം എന്നുമാണ് മുല്ലപ്പള്ളി രാമചന്ദ്രൻ അറിയിച്ചിട്ടുള്ളത് .എംഎൽഎ മാരുടെ പിന്തുണ ഭൂരിപക്ഷവും കെസി വേണുഗോപാലിനു ഒപ്പം ആണെങ്കിലും പൊതുവികാരം വി ഡി സതീശനൊപ്പം നിൽക്കുന്നതും മുസ്ലിം ലീഗ് ഉൾപ്പെടെ സതീശന് വേണ്ടി സമ്മർദം ശക്തമാക്കുകയും ചെയ്ത പശ്ചാത്തലത്തിൽ ആണ് കൂടുതൽ ചർച്ചകളിലേക്ക് ഹൈക്കമാൻഡ് കടന്നത്.




