Uncategorized
കന്യാകുമാരിയിൽ വിനോദയാത്രയ് ക്കെത്തിയ മലയാളി സഹോദരിമാർ മരിച്ചനിലയിൽ

കന്യാകുമാരിയിൽ വിനോദയാത്രയ്ക്കായി എത്തിയ മലയാളികൾ മരിച്ച നിലയിൽ. കോട്ടയം സ്വദേശികളായ മീര ഫിലിപ്പും (35) സഹോദരി ആനി ഫിലിപ്പു(32)മാണ് മരിച്ചത്. ഹോട്ടലിൽ നിന്നിറങ്ങിയ ഇവർ തിരികെ എത്താതിരുന്നതിനെ തുടർന്ന് കുടുംബം പരാതി നൽകുകയായിരുന്നു. ഇതിൽ പൊലീസ് നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. മധുരയും രാമേശ്വരവും സന്ദർശിച്ച ശേഷമാണ് ഇവർ കന്യാകുമാരിയിൽ എത്തിയത്.
പതിനഞ്ചു വർഷമായി അമേരിക്കയിൽ താമസക്കാരാണ്. ഇന്നലെ വൈകുന്നേരമാണ് ഇവരെ കാണാതെയായത്. വൈകുന്നേരം ഹോട്ടൽ മുറിയിൽ നിന്നിറങ്ങിയ ഇവരെ ഫോണിൽ കിട്ടാതായതോടെയാണ് ബന്ധുക്കൾ പൊലീസിൽ വിവരം അറിയിച്ചത്.




