അനധികൃത ഈട്ടിമുറി: മുന്‍ ചീഫ് സെക്രട്ടറിയും വയനാട് കളക്ടറുമടക്കം ഏഴു പേര്‍ക്ക് വക്കീല്‍ നോട്ടീസ്

കല്‍പ്പറ്റ: വയനാട്ടിലെ തൃക്കൈപ്പറ്റ വില്ലേജില്‍പ്പെട്ട നത്തംകുനിയില്‍ റവന്യു പട്ടയഭൂമിയില്നിന്നു അനധികൃതമായി ഈട്ടി മുറിച്ചതിന് കേരള ലാന്‍ഡ് കണ്‍സര്‍വന്‍സി നിയമപ്രകാരം ഭൂവുടമയ്ക്ക് ചുമത്തിയ പിഴ ഈടാക്കാത്തതിനെതിരേ അഭിഭാഷകന് ഹൈക്കോടതിയിൽ.ജില്ലാ മുന്‍ ഗവ.പ്ലീഡറും പബ്ലിക് പ്രോസിക്യൂട്ടറുമായ ജോസഫ് മാത്യുവാണ് ഹൈക്കോടതിയെ സമീപിക്കുന്നത്. ഇതിനു മുന്നോടിയായി അദ്ദേഹം മുന്‍ ചീഫ് സെക്രട്ടറി ഡോ.എ. ജയതിലക്, വയനാട് കളക്ടറായിരുന്ന ഡോ.അദീല അബ്ദുള്ള, നിലവിലെ ജില്ലാ കളക്ടര്‍, വൈത്തിരി തഹസില്‍ദാര്‍, തൃക്കൈപ്പറ്റ വില്ലേജ് ഓഫീസര്‍, ഭൂവുടമ അരീക്കര സുഹറ, ഭര്‍ത്താവ് ഷെരീഫ് എന്നിവര്‍ക്ക് കോഴിക്കോട് ബാറിലെ അഡ്വ.പി.ടി. രാജേഷ് മുഖേന നോട്ടീസ് അയച്ചു.
ഭൂവുടമ പിഴ അടിയന്തരമായി അടച്ചില്ലെങ്കില്‍ പൊതുഖജനാവിന് നേരിട്ട നഷ്ടം ഏഴുപേരില്‍നിന്നു വസൂലാക്കുന്നതിന് ഉത്തരവ് തേടി ഹൈക്കോടതിയെ സമീപിക്കുമെന്ന് നോട്ടീസില്‍ പറയുന്നു.
തൃക്കൈപ്പറ്റ വില്ലേജില്‍ ബ്ലോക്ക് നമ്പര്‍ 29ല്‍ സര്‍വേ നമ്പര്‍ 59/1ല്‍പ്പെട്ട ഭൂമിയിലെ റിസര്‍വ് മരമാണ് 2020 ഡിസംബറില്‍ മുറിച്ചത്. ഇതിന്റെ പേരില്‍ 2021 ജനുവരി 11ന് കെഎല്‍സി നിയമപ്രകാരം ഭൂവുടയ്മക്കെതിരേ കേസെടുത്ത റവന്യു അധികാരികള്‍ വൈകാതെ തടികള്‍ കസ്റ്റഡിയിലെടുത്തു



