Uncategorized

കേരളത്തിലെ അറബിക് റെസ്റ്റോറൻ്റുകളുടെ സാമ്പത്തിക സ്രോതസും ദേശവിരുദ്ധ ബന്ധവും എൻഐഎ അന്വേഷിക്കണം; കത്ത് നൽകി ബിജെപി

തൃശൂർ: കേരളത്തിലെ അറബിക് റെസ്റ്റോറൻ്റുകളെ കുറിച്ച് എൻഐഎ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ബിജെപി രം​ഗത്ത്. ഹോട്ടലുകളുടെ സാമ്പത്തിക സ്രോതസും ദേശവിരുദ്ധ ബന്ധവും അന്വേഷിക്കണമെന്നാണ് ആവശ്യം. ഇതുസംബന്ധിച്ച് ബിജെപി തൃശൂർ ജില്ല ഇന്റലക്ച്വൽ സെൽ കൺവീനർ പ്രസീത് ദാസ് ആണ് എൻഐഎക്ക് പരാതി നൽകിയത്. നോട്ട് നിരോധനത്തിനു ശേഷം തുടങ്ങിയ ഹോട്ടലുകളെ കുറിച്ചും അന്വേഷണം വേണമെന്നും കത്തിൽ ബിജെപി ആവശ്യപ്പെട്ടു.

2016 നവംബറിന് ശേഷം കേരളത്തിലുടനീളം അറബി/മിഡിൽ ഈസ്റ്റേൺ തീം റെസ്റ്റോറന്റുകളുടെ എണ്ണത്തിൽ ശ്രദ്ധേയമായ വർധനയുണ്ടായിട്ടുണ്ട്. സാമ്പത്തിക ക്രമീകരണ കാലയളവിൽ അത്തരം സ്ഥാപനങ്ങൾക്ക് ആവശ്യമായ മൂലധന നിക്ഷേപങ്ങളെല്ലാം നിയമങ്ങൾക്കും ചട്ടങ്ങൾക്കും അനുസൃതവുമാണെന്ന് ഉറപ്പാക്കേണ്ടതുണ്ട്. അതിനാൽ അന്ന് മുതൽ ഇന്നുവരെ കേരളത്തിൽ സ്ഥാപിതമായ അറബി റസ്റ്റോറന്റുകളുടെ ഫണ്ടിന്റെ ഉറവിടം പരിശോധിക്കണമെന്നും ആവശ്യമായ നടപടി സ്വീകരിക്കണമെന്നുമാണ് കത്തിൽ പറയുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button