Uncategorized

‘എന്റെ വോട്ട്, എന്റെ ശബ്ദം’; വയനാട് കലക്ട്രേറ്റിൽ വോട്ട് റോബോ സദാ സജ്‌ജം

കൽപറ്റ ‘ഞാൻ നിങ്ങളുടെ സ്വന്തം വോട്ട് റോബോ’….. എന്റെ വോട്ട്, എന്റെ ശബ്ദം എന്ന സന്ദേശവുമായി കലക്ടറേറ്റിൽ എത്തുന്ന പൊതുജനങ്ങളെയും ജീവനക്കാരെയും സ്വീകരിക്കുന്ന വോട്ട് റോബോ കൗതുകമാവുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് ബോധവൽക്കരണ പ്രവർത്തനങ്ങൾക്കായി ജില്ലാ സ്വീപ് ടീം കൽപറ്റ ഗവ.ഐടിഐയുടെ സഹകരണത്തോടെയാണു വോട്ട് റോബോയെ രംഗത്തിറക്കിയത്. കലക്ട‌ർ ഡി.ആർ.മേഘശ്രീ വോട്ട് റോബോയുടെ ഉദ്ഘാടനം നിർവഹിച്ചു. പൊതുജനങ്ങൾക്കു വോട്ടർ ബോധവൽക്കരണം നൽകുകയാണു വോട്ട് റോബോയുടെ പ്രധാന ലക്ഷ്യം.
മൈക്രോ കൺട്രോളറും സെൻസറും ഘടിപ്പിച്ച വോട്ട് റോബോ അടുത്തെത്തുന്ന ആളുകളുടെ സാന്നിധ്യം തിരിച്ചറിഞ്ഞാണു വോട്ടവകാശത്തെക്കുറിച്ചു സംസാരിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിനായി റോബട്ടിനു ശബ്ദ സംവിധാനം നൽകി നവീകരിച്ചത് കൽപറ്റ ഐടിഐ വിദ്യാർഥികളും അധ്യാപകരുമാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button