Uncategorized

ഭരത് മുരളി അവാര്‍ഡ് നടൻ ജഗതി ശ്രീകുമാറിന്

കൊട്ടാരക്കര: കൊട്ടാരക്കര കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഭരത് മുരളി കള്‍ച്ചറല്‍ സെന്ററിന്റെ 14-ാമത് ചലച്ചിത്ര അവാര്‍ഡ് മലയാളത്തിന്‍റെ അഭിമാന നടന്‍ ജഗതി ശ്രീകുമാറിന് നല്‍കും. നടന്‍ മുരളിയുടെ പേരില്‍ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡായി 25,000 രൂപയും ഫലകവുമാണ് നല്‍കുന്നത്. വ്യാഴാഴ്ച നാലിന് ജഗതിയുടെ വസതിയില്‍ തിരക്കഥാകൃത്തും സംവിധായകനുമായ അടൂര്‍ ഗോപാലകൃഷ്ണന്‍ പുരസ്‌കാരം സമ്മാനിക്കും.

ചലച്ചിത്ര സംവിധായകരും എഴുത്തുകാരുമായ വിജയകൃഷ്ണന്‍ (ചെയര്‍മാന്‍), ആര്‍. ശരത്, മാധ്യമപ്രവര്‍ത്തകന്‍ പല്ലിശ്ശേരി, കള്‍ച്ചറല്‍ സെന്റര്‍ സെക്രട്ടറി വി കെ സന്തോഷ്‌കുമാര്‍ എന്നിവര്‍ അംഗങ്ങളായ ജൂറിയാണ് പുരസ്‌കാരം നിര്‍ണയിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button