Uncategorized
കൊച്ചിയിൽ മുളകിന്റെ പേരിൽ ഹോട്ടൽ നടത്തുന്ന ബിസിനസുകാരൻ ലഹരി ഒഴുക്കുന്നു’; പൊലീസിന് ഉണ്ട ഇല്ലെങ്കിൽ എന്റെ തോക്കിൽ നിന്ന് നൽകാമെന്ന് ഹിമവൽ ഭദ്രാനന്ദ

കൊച്ചി: കേരളത്തിൽ നടക്കുന്നത് നാർക്കോ ടെററിസം ഹിമവൽ ഭദ്രാനന്ദ (തോക്ക് സ്വാമി). കേരളത്തെ തകർക്കാനാണ് ശ്രമം. മയക്കുമരുന്നിനെ കുറിച്ച് പറഞ്ഞതിന് തന്നെ ജയിലിൽ അടച്ചു. കൊച്ചിയിൽ മുളകിന്റെ പേരിൽ ഹോട്ടൽ നടത്തുന്നൊരു ബിസിനസുകാരൻ ലഹരി ഒഴുക്കുന്നു. അയാളെ പിടിക്കാൻ രമേശ് ചെന്നിത്തലയെ വെല്ലുവിളിക്കുന്നു. ചെറുപ്പക്കാരെ അയാൾ ലഹരി വലയിൽ വീഴ്ത്തുന്നുവെന്നും ഇയാൾ പറഞ്ഞു. യുവാക്കളുടെ ഭാവിയിൽ നമ്മുടെ പൂക്കി മുഖ്യമന്ത്രിക്ക് ആശങ്കയുണ്ടെങ്കിൽ ഇയാളെ അറസ്റ്റ് ചെയ്യണം. ബ്രൗൺ ഷുഗർ അയാൾ കോടതിയിൽ എത്തുമ്പോൾ അരിപ്പൊടിയാക്കുമെന്നും പൊലീസിന് ഉണ്ട ഇല്ലെങ്കിൽ എന്റെ തോക്കിൽ നിന്ന് നൽകാമെന്നും ഇയാൾ വ്യക്തമാക്കി.




