Uncategorized
തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ മഞ്ഞുമ്മല്‍ ബോയ്‌സിലെ സുഭാഷ്; യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ജനവിധി തേടും

ഏലൂര്‍: മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന ജനപ്രിയ ചിത്രം കണ്ടവരാരും അതിലെ സുഭാഷിനെ മറക്കാനിടയില്ല. യഥാര്‍ത്ഥ മഞ്ഞുമ്മല്‍ ബോയ്‌സും ചിത്രം ഇറങ്ങിയതിന് ശേഷം ഏറെ ജനശ്രദ്ധ നേടിയിരുന്നു. മഞ്ഞുമ്മൽ ബോയ്‌സിലെ സുഭാഷ് ചന്ദ്രൻ ഇത്തവണ തദ്ദേശ തെരഞ്ഞെടുപ്പില്‍ ജനവിധി തേടാനൊരുങ്ങുകയാണ്. ഏലൂര്‍ നഗരസഭയിലെ 27-ാം വാര്‍ഡായ മാടപ്പാട്ടുനിന്നാണ് സുഭാഷ് ചന്ദ്രന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത്.ചിത്രത്തില്‍ സുഭാഷിന്റെ കഥാപാത്രത്തെ അവതരിപ്പിച്ചത് ശ്രീനാഥ് ഭാസിയായിരുന്നു. അവിശ്വസനീയമാം വിധത്തില്‍ ജീവിതത്തിലേക്ക് തിരികെയെത്തിയ സുഭാഷ് കന്നി അംഗത്തിന് ഒരുങ്ങുന്നത് ജയിക്കും എന്ന ദൃഢനിശ്ചയത്തോടെയാണ്.




