Uncategorized
കഞ്ഞിക്കുഴിയിൽ ബൈക്ക് ഇടിച്ച് കാൽനടക്കാരി മരിച്ചു; കുളത്തൂപ്പുഴ-അഞ്ചൽ റോട്ടിൽ സ്വകാര്യ ബസിടിച്ച് അമ്മയ്ക്കും മകൾക്കും പരിക്ക്

ഇടുക്കി: ബൈക്ക് ഇടിച്ച് കാൽനട യാത്രക്കാരി മരിച്ചു. കഞ്ഞിക്കുഴി തള്ളക്കാനം സ്വദേശി തൈക്കാട്ട് അച്ചാമ്മ (75) ആണ് മരിച്ചത്. കഞ്ഞിക്കുഴി പഞ്ചായത്ത് ഓഫിസിന് സമീപം ആണ് അപകടം. തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു എങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാജകുമാരി സ്വദേശി സഞ്ചരിച്ച ബൈക്ക് ആണ് ഇടിച്ചത്.
അതിനിടെ, മലയോര ഹൈവേയിൽ കുളത്തൂപ്പുഴ-അഞ്ചൽ പാതയിയിൽ വാഹനാപകടം. സ്വകാര്യ ബസ് തെറ്റായ വശത്തേക്ക് കയറി സ്കൂട്ടറിനെ ഇടിച്ചിടുകയായിരുന്നു. സ്കൂട്ടർ യാത്രികരായ അമ്മയ്ക്കും മകൾക്കും പരിക്കേറ്റു. കുളത്തൂപ്പുഴ ചരുവിള സ്വദേശി ജോസ്ന (33), മകൾ ജുവാന (7) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.




