Uncategorized
6 വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം; 23കാരൻ അറസ്‌റ്റിൽ

കോഴിക്കോട്:പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ യുവാവ് പിടിയിൽ. കായലം സ്വദേശി പുത്തില്ലം പറമ്പ് വീട്ടിൽ സുനീഷ്(23) നെയാണ് മാവൂർ പൊലീസ് പിടികൂടിയത്.
2025 ജൂൺ മാസം മുതൽ പല ദിവസങ്ങളിലായി 6 വയസ്സുള്ള പെൺകുട്ടിയെ പ്രതിയുടെ വീട്ടിൽ വച്ച് മാനസികമായും ലൈംഗികമായും പീഡിപ്പിക്കുകയായിരുന്നു. മാവൂർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ദിനേഷ്.ടി.പിയുടെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ സലീം മുട്ടത്ത്, എസ്.സി.പി.ഒ. ഷിബു, റിജീഷ്, പ്രജീഷ്, സിപിഒ റൂബി എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ കസ്‌റ്റഡിയിൽ എടുത്തത്. അറസ്‌റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.




