Uncategorized

നവംബര്‍ വിന്‍ഡോ കളറായി; സൗഹൃദ മത്സരത്തില്‍ അംഗോളയ്‌ക്കെതിരെ അര്‍ജന്റീനക്ക് ജയം

സൗഹൃദ മത്സരത്തില്‍ അംഗോളയ്‌ക്കെതിരെ അര്‍ജന്റീനക്ക് ജയം. മറുപടിയില്ലാത്ത രണ്ട് ഗോളിനാണ് ലോക ചാമ്പ്യന്മാരുടെ ജയം. 43ാം മിനിറ്റില്‍
ലൗട്ടോരോ മാര്‍ട്ടിനസ്, 82ആം മിനിറ്റില്‍ നായകന്‍ ലിയോണ്‍ മെസ്സി എന്നിവരാണ് ഗോള്‍ നേടിയത്. ഈ വര്‍ഷത്തെ അര്‍ജന്റീനയുടെ അവസാന മത്സരം ആണിത്.രാജ്യത്തിന്റെ അന്‍പതാം സ്വാതന്ത്ര്യദിനഘോഷങ്ങള്‍ കളറാക്കാനാണ് 115 കോടി രൂപ കൊടുത്ത് അംഗോള അര്‍ജന്റീനയെ ലുവാണ്ടയില്‍ എത്തിച്ചത്. നല്ല സ്റ്റേഡിയമൊരുക്കി, ഫിഫയില്‍ കൃത്യമായി നിന്ന് അനുമതിയും വാങ്ങിയാണ് അംഗോള മത്സരം നടത്തിയത്. ലോക ചാമ്പ്യന്മാരായ അര്‍ജന്റീന എത്തുന്നതോടെ അംഗോള ചരിത്രത്തിലെ ഏറ്റവും വലിയ ഉത്സവമായി മത്സരം മാറി. കേരളത്തിലെ കളി ഉപേക്ഷിച്ചതോടെ അര്‍ജന്റീനയ്ക്ക് ഈ വര്‍ഷത്തെ അവസാന മത്സരമാണിത്. ജയത്തോടെ ലോകകപ്പ് വര്‍ഷത്തിനായി കാത്തിരിക്കുകയാണ് ലിയോണല്‍ സ്‌കലോണിയുടെസംഘത്തിന്റെ ലക്ഷ്യം.

ലൗട്ടോറോ മാര്‍ട്ടിനസ്, റൊഡ്രീഗോ ഡി പോള്‍, ലോ സെല്‍സോ, അലക്‌സിസ് മാക് അലിസ്റ്റര്‍, ക്രിസ്റ്റ്യന്‍ റൊമോറോ തുടങ്ങിയ പ്രമുഖരെല്ലാം മെസിക്കൊപ്പം അണിനിരന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button