23.8 C
Iritty, IN
October 5, 2024
  • Home
  • Iritty
  • യൂത്ത് കോൺഗ്രസ്‌ നേതാവിന്റെ ഓട്ടോറിക്ഷ നശിപ്പിക്കുവാൻ ശ്രമിച്ച പ്രതികളെ അറസ്റ്റ് ചെയ്യുക; യൂത്ത് കോൺഗ്രസ്
Iritty

യൂത്ത് കോൺഗ്രസ്‌ നേതാവിന്റെ ഓട്ടോറിക്ഷ നശിപ്പിക്കുവാൻ ശ്രമിച്ച പ്രതികളെ അറസ്റ്റ് ചെയ്യുക; യൂത്ത് കോൺഗ്രസ്

ഇരിട്ടി: യൂത്ത് കോൺഗ്രസ് മുഴക്കുന്ന് മണ്ഡലം കമ്മിറ്റി മുൻ പ്രസിഡണ്ടും, ഓട്ടോ തൊഴിലാളി യൂണിയൻ (ഐ എൻ ടി യു സി ) മുഴക്കുന്ന് മണ്ഡലം കമ്മിറ്റി പ്രസിഡണ്ടുമായ ജോഫിൻസ് ജെയിംസിന്റെ ഓട്ടോറിക്ഷ രാത്രിയിൽ പെയിന്റും ഓയിലും ഒഴിക്കുകയും, സീറ്റുകൾ കുത്തി കീറുകയും ചെയ്ത സാമൂഹ്യ ദ്രോഹികളെ അറസ്റ്റ് ചെയ്യാൻ പോലീസ് നടപടി സ്വീകരിക്കണമെന്ന് യൂത്ത് കോൺഗ്രസ് പേരാവൂർ നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. തിങ്കളാഴ്ച രാത്രിയാണ് ജോഫിൻസിന്റെ വീടിനോട് ചേർന്ന് സമീപ സ്ഥലത്ത് നിർത്തിയിട്ട ഓട്ടോറിക്ഷ നശിപ്പിക്കാൻ ശ്രമിച്ചത്. യൂത്ത് കോൺഗ്രസ് പേരാവൂർ നിയോജക മണ്ഡലം പ്രസിഡണ്ട് സോനു വല്ലത്തുകാരൻ, അബ്ദുൾറഷീദ് പുന്നാട്, ജിജോ അറയ്ക്കൽ, സജിത മോഹനൻ, സജീദ്, അമൽ ബാബുരാജ്, നിധിൻ പാലാ, എന്നിവർ യോഗത്തിൽ പ്രസംഗിച്ചു. സംഭവ സ്ഥലവും ജോഫിൻസിന്റെ വീടും ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.വേലായുധൻ, കോൺഗ്രസ് നേതാക്കന്മാരായ കെ എം ഗിരീഷ് കുമാർ, വി രാജു, കെ കെ സജീവൻ, വി പ്രകാശൻ, കെ പി നമേഷ് കുമാർ എന്നിവർ സന്ദർശിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് കാക്കയങ്ങാടിൽ സംയുക്ത ഓട്ടോ തൊഴിലാളി യൂണിയൻ പണിമുടക്കി പ്രതിഷേധിച്ചു.

Related posts

പി.എന്‍. പണിക്കര്‍ അനുസ്മരണവും വായനാ മാസാചരണവും

Aswathi Kottiyoor

വിദ്യാർഥിനിയെ പുഴയിൽ മരിച്ചനിലയിൽ കണ്ടെത്തി

ഇ​രി​ട്ടി​യി​ൽ ജനകീയ ശു​ചീ​ക​ര​ണം നാളെ

Aswathi Kottiyoor
WordPress Image Lightbox