Uncategorized
ലോക്സഭയിലെ റേഷൻവിഹിതം സംബന്ധിച്ച ചോദ്യം: എൻ കെ പ്രേമചന്ദ്രനെയും എം കെ രാഘവനെയും വിമർശിച്ച് എം വി ഗോവിന്ദൻ

കൊച്ചി: കൊല്ലം എം പി എൻ കെ പ്രേമചന്ദ്രനെയും കോഴിക്കോട് എം പി എം കെ രാഘവനെയും രൂക്ഷമായി വിമർശിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. അതിദാരിദ്ര്യമുക്തമായി പ്രഖ്യാപിച്ചതിനാൽ ഈ റേഷൻവിഹിതം എന്തിന് കേരളത്തിന് നൽകണമെന്ന ധ്വനിയോടെ കൊല്ലം, കോഴിക്കോട് എം പിമാർ ലോക്സഭയിൽ ചോദ്യം ഉന്നയിച്ചു എന്നാണ് ദേശാഭിമാനി ദിനപത്രത്തിൽ എഴുതിയ ലേഖനത്തിലാണ് എം വി ഗോവിന്ദൻ്റെ വിമർശനം. റേഷൻവിഹിതവും കാർഡുകളും റദ്ദാക്കുമോ എന്ന ചോദ്യവും കൊല്ലം, കോഴിക്കോട് എംപിമാർ ലോക്സഭയിൽ ഉന്നയിച്ചെന്നും എം വി ഗോവിന്ദൻ ലേഖനത്തിൽ പറഞ്ഞിട്ടുണ്ട്.




