കണ്ണൂർ: ഹരിത കര്‍മസേനയുടെ സേവനം ഉറപ്പിക്കാനായി കണ്ണൂര്‍ കോര്‍പറേഷനിൽ ഹരിത കര്‍മസേന ഹെല്പ് ലൈന്‍ നിലവില്‍ വന്നു. കോര്പറേഷന് കൗണ്‍സില്‍ ഹാളില്‍ മുൻ വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി എംഎല്‍എ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു.
ചടങ്ങിൽ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന വിവിധ പദ്ധതികളിലെ ഗുണഭോക്തക്കാൾക്കുള്ള ആനുകൂല്യ വിതരണവും നടന്നു. 15 പേർക്ക് 75,000 രൂപ വീതം വിവാഹ ധനസഹായവും 30 ലക്ഷം രൂപയുടെ മെറിറ്റോറിയസ് സ്കോളർഷിപ്പ് വിതരണവുമാണ് നടന്നത്.
കണ്ണൂര്‍ കോര്പറേഷന് പരിധിയിലെ മാലിന്യ ശേഖരണത്തിനായുള്ള ഹരിത കര്‍മസേനയുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണ് ഹരിത കര്‍മ സേന ഹെല്പ് ലൈന്‍ നമ്പര്‍ പ്രകാശനം ചെയ്തത്.
കോര്പറേഷന് 0497 3501001 എന്ന നമ്പറിൽ വിളിച്ചാൽ ഹരിത കർമ സേന അംഗങ്ങളേയും വാർഡ് കൗൺസിലർമാരെ ഉൾപ്പെടെ നേരിട്ട് വിളിച്ചു സംസാരിക്കാൻ കഴിയും.
ഇതുവഴി കോർപറേഷൻ പരിധിയിലെ ഹരിതകര്‍മ സേനയുടെ പ്രവര്‍ത്തനം കൂടുതൽ കാര്യക്ഷമവും സുതാര്യവും ജനകീയവും ആക്കുന്നതിനു സാധിക്കും. മാലിന്യ ശേഖരണവുമായി ബന്ധപ്പെട്ട എല്ലാ സഹായങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കും ഈ നമ്പറില്‍ ബന്ധപ്പെടാം. പരസ്പരം നമ്പര്‍ കാണാതെ വിളിക്കാം സാധിക്കുന്ന ഈ സംവിധാനം സംസ്ഥാനത്ത് തന്നെ ആദ്യമായാണ് ഒരു തദ്ദേശസ്വയം ഭരണ സ്ഥാപനം ഒരുക്കുന്നത്.
മേയര്‍ ടി.ഒ. മോഹനന് അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേയര്‍ കെ. ഷബീന, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ എം.പി. രാജേഷ്, സിയാദ് തങ്ങള്‍, പി. ഇന്ദിര, ഷമീമ, ഷാഹിന മൊയ്തീന്, കൗണ്‍സിലര്‍മാരായ മുസ്ലീഹ് മഠത്തില്‍, വി.കെ. ഷൈജു, മുൻ മുൻസിപ്പൽ ചെയർമാൻ പി.കുഞ്ഞിമുഹമ്മദ്, സി.കെ. വിനോദ് എന്നിവര്‍ സംബന്ധിച്ചു.