Uncategorized

കോപ്പി റൈറ്റ് പ്രശ്നത്തിൽ ന്യായം ഇളയരാജയുടെ പക്ഷത്ത് ; എം ജയചന്ദ്രൻ

റോയൽറ്റി വാങ്ങാതെ തന്റെ ഗാനങ്ങൾ സിനിമകളിൽ ഉപയോഗിക്കുന്നതിനെതിരെ പല ചിത്രങ്ങൾക്കും കോപ്പി റൈറ്റ് കേസ് കൊടുത്ത ഇളയരാജയുടെ പ്രവൃത്തി വളരെ നീതിയുക്തമാണെന്നു സംഗീത സംവിധായകൻ എം. ജയചന്ദ്രൻ. പ്രൊഡക്ഷൻ കമ്പനിയ്ക്ക് നൽകിയെങ്കിൽ കൂടി ഒരു ഗാനത്തിന്റെ ഇന്റലക്ച്വൽ പ്രോപ്പർട്ടിയുടെ അവകാശം അത് സൃഷിടിച്ച സംഗീതജ്ഞർക്കും രചയിതാക്കൾക്കും തന്നെയാണെന്നും എം ജയചന്ദ്രൻ ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.“എ.ടി ഉമ്മറിനെ പോലുള്ള സംഗീത സംവിധായകരൊക്കെ ആ കാലഘട്ടത്തിലൊക്കെ ഒരുപാട് കഷ്ടതകൾ അനുഭവിച്ചിട്ടുണ്ട്, ഈ റോയൽറ്റി സമ്പ്രദായം വളരെ പണ്ടേ പ്രാബല്യത്തിൽ വന്നിരുന്നുവെങ്കിൽ അദ്ദേഹത്തിന്റെയും രവീന്ദ്രൻ മാസ്റ്റർ, ജോൺസൺ മാഷ് തുടങ്ങിയവരുടേയുമെല്ലാം ജീവിതം ഇതിലും എത്രയോ മെച്ചമായേനെ എന്നാലോചിക്കുമ്പോൾ സങ്കടം തോന്നാറുണ്ട്” എം ജയചന്ദ്രൻ പറയുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button