Uncategorized
കഴിഞ്ഞ സാമ്പത്തിക വർഷം മാത്രം കേരളത്തിന് 21,955 കോടി രൂപയുടെ നഷ്ടം; ആശങ്ക അറിയിക്കുമെന്ന് മന്ത്രി കെ എൻ ബാലഗോപാൽ

കഴിഞ്ഞ സാമ്പത്തിക വർഷം മാത്രം കേരളത്തിന് 21,955 കോടി രൂപയുടെ നഷ്ടം; ആശങ്ക അറിയിക്കുമെന്ന് മന്ത്രി കെ എൻ ബാലഗോപാൽ. കഴിഞ്ഞ സാമ്പത്തിക വർഷം മാത്രം കേരളത്തിന് 21,955 കോടി രൂപയുടെ നഷ്ടമുണ്ടായി. ഈ വർഷം 8,000 മുതൽ 10,000 കോടി വരെ അധിക നഷ്ടമുണ്ടാകും.
സംസ്ഥാനത്തെ ഇൻഷുറൻസിൽ 500 കോടിയും ഓട്ടോമൊബൈലിൽ 1,100 മുതൽ 1,200 കോടിയും വൈറ്റ് ഗുഡ്‌സിൽ 500 കോടിയും സിമന്റിൽ 300 മുതൽ 500 കോടിയും വൻ വരുമാന നഷ്ടമുണ്ടാകുമെന്നാണ് കണക്ക്. സംസ്ഥാനത്തിന്റെ വരുമാനത്തിന്റെ 95 ശതമാനം വരെ ശമ്പളത്തിനും പെൻഷനുമാണ് ചെലവഴിക്കുന്നത്. അതിനാൽ ജിഎസ്ടി വെട്ടിക്കുറയ്ക്കുന്നതിലൂടെ ഉണ്ടാകുന്ന വരുമാനക്കുറവ് ലൈഫ് പദ്ധതി, ചികിത്സ, വിദ്യാഭ്യാസം, നെല്ലിന് താങ്ങുവില നൽകൽ തുടങ്ങിയ പൊതുപ്രവർത്തനങ്ങളെ സാരമായി ബാധിക്കും.




