ആരോഗ്യം
കേളകത്ത് മാക്കൂസ് ഗ്രില്ലെക്സ് ഉദ്ഘാടനം ചെയ്ത് പ്രവർത്തനമാരംഭിച്ചു

കേളകം: കേളകം കൊട്ടിയൂർ റോഡിൽ വില്ലേജ് ഓഫീസിന് സമീപം മാക്കൂസ് ഗ്രില്ലെക്സ് ഉദ്ഘാടനം ചെയ്ത് പ്രവർത്തനമാരംഭിച്ചു. ചടങ്ങിൽ പൂളക്കുറ്റി പള്ളി വികാരി ഫാദർ ലൂക്ക് മറ്റപള്ളിൽ, ഫാദർ സെബാൻ എടയാടിയിൽ, ഫാദർ കിരൺ ജോസ്, വാർഡ് മെമ്പർ സുനിത രാജു വാത്യാട്ട്,യു എം സി ജില്ലാ വർക്കിംഗ് പ്രസിഡന്റ് ഷിനോജ് നരിതൂക്കിൽ, യു എം സി ജില്ലാ വൈസ് പ്രസിഡന്റ് കെ എം ബഷീർ,യു എം സി കേളകം യൂണിറ്റ് പ്രസിഡന്റ് കൊച്ചിൻ രാജൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഷവായ ചിക്കൻ, അൽഫാം,ഫ്രഷ് ജ്യൂസ്, ബർഗർ, ഷവർമ, ടി ആൻഡ് കോഫി,പാസ്ത, സാൻവിച്ച്, സ്നാക്സ് എന്നിവ മാക്കൂസ് ഗ്രില്ലക്സിൽ ലഭിക്കും. ഹോം ഡെലിവറിയും ലഭ്യമാണ്. ചടങ്ങിൽ സ്ഥാപനം ഉടമ മൈക്കിൾ കെ മൈക്കിൾ നന്ദി പറഞ്ഞു.