Uncategorized
അയ്യപ്പൻ കാവ് നെല്യാട് മേഖലയിൽ കാട്ടാനശല്യം രൂക്ഷം; ജനങ്ങൾ ഭീതിയിൽ

കാക്കയങ്ങാട് : മുഴക്കുന്ന് പഞ്ചായത്തിലെ നെല്യാട് മലയോര ഹൈവേക്കരികിൽ നിർദ്ദിഷ്ട പാലാ ഹെൽത്ത് സബ് സെന്റർ സൈറ്റിൽ കാട്ടാന ഇറങ്ങി വ്യാപകമായി കൃഷി നാശം വരുത്തി. കഴിഞ്ഞ ദിവസം രാത്രി ആണ് ഇവിടെ കാട്ടാന ഇറങ്ങിയത്.പാലപ്പുഴ, കൂടലാട് കൊരഞ്ഞി,അയ്യപ്പൻ കാവ്,പുഴക്കര,ആറളം,പൂതക്കുണ്ട്, ചാക്കാട് എന്നീ പ്രദേശങ്ങളിൽ കാട്ടാന ജനവാസ കേന്ദ്രങ്ങളിൽ ഇറങ്ങുന്നത് പതിവായതോടെയാണ് പ്രദേശവാസികൾ ഒന്നടങ്കം ഭീതിയിലായത്.




