25.6 C
Iritty, IN
August 19, 2024
  • Home
  • Iritty
  • ഇരിട്ടിയിൽ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവർ മരിച്ചു…………
Iritty

ഇരിട്ടിയിൽ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവർ മരിച്ചു…………

ഇരിട്ടി:ഇരിട്ടി സ്റ്റാന്റിലെ ഓട്ടോ ഡ്രൈവർ ഉളിക്കൽ കോക്കാട് മംഗലശ്ശേരി ഹൗസിൽ നിർമ്മൽ ( നിമ്മി 40 ) യാണ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ മരണപ്പെട്ടത് 20 ദിവസം മുൻപാണ് ഇയാൾക്ക് കൊവിഡ് സ്ഥിരീകരിച്ചത്. പിന്നിട് ഫലം നെഗറ്റിവായിരുന്നു കഴിഞ്ഞ ദിവസം ശാരീരിക ക്ഷീണം അനുഭവപ്പെട്ടതിനെ തതുടർന്ന് വിദഗ്ധ പരിശോധനയ്ക്കായി ഇന്നു രാവിലെ കണ്ണൂർ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. തുടർന്നു നടത്തിയ പരിശോധനയിൽ ഫലം പൊസിറ്റീവ് ആയിരുന്നു ഏറെക്കാലമായി ഇരിട്ടി സ്റ്റാന്റിൽ ഓട്ടോ ഡ്രൈവറായ നിർമ്മൽ അവിവാഹിതനാണ്. മംഗലശ്ശേരി ഗംഗാധരന്റെയും യശോദയുടെയും മകനാണ്. സഹോദരങ്ങൾ : നിഷാദ് ( സ്വകാര്യബസ് ഡ്രൈവർ ) , നിവാസ് ( ഓട്ടോ ഡ്രൈവർ ഉളിക്കൽ ).

Related posts

വ്യാപാരസ്ഥാപനങ്ങളിൽ പരിശോധന നടത്തി

Aswathi Kottiyoor

സംസ്ഥാന വടംവലി ജേതാക്കള്‍ക്ക് സ്വീകരണം നല്‍കി.

Aswathi Kottiyoor

വീടുകൾക്ക് ഭീഷണി തീർത്ത കൂറ്റൻ പാറക്കല്ല് പൊട്ടിച്ച് മാറ്റി

Aswathi Kottiyoor
WordPress Image Lightbox