കുതിച്ച് സ്വർണവില, ഒപ്പം കൂടി വെള്ളിയുടെ വിലയും; ആശങ്കയിൽ ഉപഭോക്താക്കൾ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ടാം ദിവസവും സ്വർണവില ഉയർന്നു. പവന് 600 രൂപയാണ് വർധിച്ചത്. അന്താരാഷ്ട്ര സ്വർണ്ണവില 2670 ഡോളറിലാണ്. വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 57,640 രൂപയാണ്.
ആഗോള വിപണിയിൽ ഇന്നലെ സ്വർണം രണ്ടാഴ്ചയിലെ ഏറ്റവും ഉയർന്ന നിരക്കിലും വെള്ളി നാലാഴ്ചയിലെ ഏറ്റവും ഉയർന്ന നിലയിലും എത്തി. ഡോളറിനെതിരെ രൂപയുടെ വിനിമയ നിരക്ക് 84. 84ലാണ്. 24 കാരറ്റ് സ്വർണ്ണക്കട്ടിയുടെ ബാങ്ക് നിരക്ക് 79 ലക്ഷം രൂപയ്ക്ക് അടുത്തായിട്ടുണ്ട്. സംസ്ഥാനത്ത് മൂന്ന് ദിവസങ്ങൾക്ക് ശേഷം ഇന്നലെയാണ് സ്വർണവില ഉയർന്നത്. പവന് ഇന്നലെ 120 രൂപയാണ് വർധിച്ചത്. ഇതോടെ സ്വർണവില വീണ്ടും 57,000 ത്തിന് മുകളിൽ എത്തി.
ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 75 രൂപ ഉയര്‍ന്ന 7205 ലേക്കെത്തി. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 10 രൂപ ഉയർന്ന് 5950 രൂപയായി. അതേസമയം, വെള്ളിയുടെ വില കുത്തനെ ഉയർന്നു. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില മൂന്ന് രൂപ ഉയർന്ന് 103 രൂപയായി.