Uncategorized
പനമരത്ത് വൈദ്യുതി ആഘാതമേറ്റ് യുവാവ് മരിച്ചു

പനമരം: വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു.
പുഞ്ചവയൽ അശ്വതി നിവാസിൽ പരേതനായ ബാലൻ മാസ്റ്ററിന്റെയും, സുമവല്ലി യുടെയും മകൻ ജിജേഷ് ബി നായർ (43) ആണ് മരിച്ചത്. ഇന്നലെ രാത്രി വീടിന് സമീപത്തെ കോഴിഫാമിൽ വെച്ചാണ് ഇദ്ദേഹത്തിന് വൈദ്യുതാഘാതമേറ്റത്. തുടർന്ന് പനമരത്തെ സ്വകാര്യ ആശുപത്രിയിലും വയനാട് മെഡിക്കൽ കോളേജിലും എത്തിച്ചുവെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.
ഭാര്യ ദിഷ മകൾ: ആദിത്യ സഹോദരങ്ങൾ: ശ്രീജേഷ് ബി നായർ, രാജേഷ് ബി നായർ (ഗൾഫ്), സംസ്‌കാരം പിന്നീട് വീട്ടുവളപ്പിൽ



