Uncategorized
പണം നൽകിയില്ല, പുനലൂർ മുൻസിപ്പാലിറ്റിയിൽ നിന്ന് സ്വകാര്യ കമ്പനി കസേരകൾ എടുത്തുകൊണ്ടു പോയി

കൊല്ലം: പുനലൂര്‍ മുനിസിപ്പാലിറ്റിയില്‍ കൗണ്‍സില്‍ അംഗങ്ങള്‍ക്ക് ഇരിക്കാനുള്ള കസേര സ്വകാര്യ കമ്പനി എടുത്തുകൊണ്ടു പോയി. പണം നല്‍കാത്തതിനെ തുടര്‍ന്നാണ് നഗരസഭയില്‍ വാങ്ങിയ കസേരകള്‍ കമ്പനി എടുത്തുകൊണ്ടുപോയത്. 3,86,000 രൂപയ്ക്ക് കമ്പനിയില്‍ നിന്ന് വാങ്ങിയ 40 റിവോള്‍വിങ് ചെയറുകളാണ് തിരിച്ചു കൊണ്ടുപോയത്. നാല് മാസം കഴിഞ്ഞിട്ടും പണം നല്‍കാതെ വന്നതോടെയായിരുന്നു നടപടി. അതേ സമയം, കസേര വിവാദം ആയുധമാക്കി പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്.




