Uncategorized
പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ മലയാളിയും; ഇടപ്പള്ളി സ്വദേശി രാമചന്ദ്രന്‍ കൊല്ലപ്പെട്ടുവെന്ന് വിവരം

പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ മലയാളിയുമെന്ന് സൂചന. കൊച്ചി ഇടപ്പള്ളി സ്വദേശി രാമചന്ദ്രന്‍ (65) കൊല്ലപ്പെട്ടുവെന്നാണ് വിവരം. കുടുംബത്തോടൊപ്പം വിനോദസഞ്ചാരത്തിന് പോയതായിരുന്നു രാമചന്ദ്രന്‍. ഇത്തരത്തിലൊരു വിവരം കിട്ടിയതായി കൊച്ചി സിറ്റി പോലിസ് കമ്മീഷ്ണര്‍ 24 നോട് സ്ഥിരീകരിച്ചു. ഭാര്യയുടെയും കുടുംബത്തിന്റെയും മുന്നില്‍ വച്ചായിരുന്നു രാമചന്ദ്രന്‍ മരിച്ചത്. മകളും ഒപ്പമുണ്ടായിരുന്നു. ഷീല രാമചന്ദ്രന്‍ ആണ് ഭാര്യ. രണ്ടുവര്‍ഷം മുന്‍പാണ് രാമചന്ദ്രന്‍ അബുദാബിയില്‍ നിന്നും നാട്ടിലെത്തിയത്.




