Uncategorized
ഗായത്രി വധക്കേസ് ;പ്രതിക്ക് ജീവപര്യന്തം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും

ഗായത്രി വധക്കേസിൽ പ്രതി പ്രവീണിന് ജീവപര്യന്തം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. തിരുവന്തപുരം അഡീഷണൻ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. കൊല്ലപ്പെട്ട ഗായത്രിയുടെ സുഹൃത്തായിരുന്നു കൊല്ലം സ്വദേശിയായ പ്രവീൺ. 2022 മാർച്ച് 5 നാണ് തമ്പാനൂരിലെ ലോഡ്ജിലാണ് ഗായത്രിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കഴുത്തിൽ ഷാൾ മുറുക്കിയാണ് കൊലപ്പെടുത്തിയത്.




