Uncategorized

കൊല്ലം ശൂരനാട് പ്ലസ് ടു വിദ്യാർത്ഥിയുടെ ആത്മഹത്യ; പ്രിൻസിപ്പലിന് സ്ഥലംമാറ്റം

കൊല്ലം: ശൂരനാട് പ്ലസ് ടു വിദ്യാർത്ഥിയുടെ ആത്മഹത്യയിൽ പ്രിൻസിപ്പലിനെ സ്ഥലം മാറ്റി ഉത്തരവ്. ഡോ. കെ സന്ധ്യാകുമാരിയെയാണ് സ്ഥലം മാറ്റിയത്. കോഴിക്കോട് ജില്ലയിലേക്കാണ് സ്ഥലം മാറ്റം. പ്ലസ് ടു വിദ്യാർത്ഥി നിരഞ്ജനോട്‌ പ്രിൻസിപ്പൽ മോശമായി പെരുമാറിയതായി വിദ്യാർത്ഥികൾ ആരോപണം ഉയർത്തിയിരുന്നു.സ്കൂൾ യാത്രയ്ക്കിടെ സഹപാഠിയായ പെൺകുട്ടിയോട് സംസാരിച്ചതുമായി ബന്ധപ്പെട്ട് അധ്യാപകരും പ്രിൻസിപ്പലും നിരഞ്ജനെ മറ്റ് വിദ്യാർത്ഥികളുടെ മുന്നിൽ വെച്ച് ശകാരിക്കുകയും അപമാനിക്കുകയും ചെയ്തുവെന്നാണ് ബന്ധുക്കളുടെയും സഹപാഠികളുടെയും ആരോപണം.

പിന്നീട് മാതാപിതാക്കളെ ഓഫീസിലേക്ക് വിളിച്ചുവരുത്തിയും ശകാരിച്ചു എന്നും പരാതിയിലുണ്ട്. ഇതിന് പിന്നാലെയാണ് വിദ്യാർത്ഥിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹവുമായി ബന്ധുക്കളും വിദ്യാർത്ഥി സംഘടനകളും ശൂരനാട് സ്കൂളിന് മുന്നിൽ പ്രതിഷേധിച്ചു. ശൂരനാട് പോലീസ്, ജനപ്രതിനിധികൾ, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ ഇടപെട്ട് നീതിയുക്തമായ അന്വേഷണവും കർശന നടപടിയും ഉറപ്പുനൽകിയതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്.

വീട്ടിൽ നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തതായി പോലീസ് അറിയിച്ചു. പോലീസ് നൽകിയ പ്രാഥമിക വിവരമനുസരിച്ച് കണ്ടെടുത്ത കുറിപ്പിൽ അധ്യാപകരുടെ പീഡനത്തെക്കുറിച്ച് പരാമർശമില്ലെങ്കിലും, ബന്ധുക്കളുടെ പരാതിയിൽ സമഗ്രമായ അന്വേഷണം പുരോഗമിക്കുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button